ആറാട്ടുപുഴയില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച് ജനമൈത്രി പോലീസ്

പത്തനംതിട്ട : ആറാട്ടുപുഴയില്‍ 42 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് ആറന്മുള ജനമൈത്രി പോലീസ്. ജനമൈത്രി പോലീസ് എസ്.എച്ച്.ഒ: ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തു. കോഴഞ്ചേരി റോട്ടറി ക്ലബിന്റെ സഹായത്തോടെയാണ് ലോക്ക്ഡൗണ്‍ കഴിയുംവരെയുള്ള ആഹാരസാധനങ്ങള്‍ എത്തിച്ചുനല്‍കിയത്. കോവിഡിനെതിരെ ബോധവത്കരണവും ക്യാമ്പ് അംഗങ്ങള്‍ക്ക് ഇവര്‍ നല്കി.
എസ്.ഐ: സി.കെ വേണു, ബീറ്റ് ഓഫീസര്‍ അജിത്ത്, കെ.പി.എ ജില്ലാ കമ്മറ്റി അംഗം ഉദയ ചന്ദ്രന്, സി.പി.ഒ മാരായ രതീഷ് കുമാര്‍, രാജന്, എസ്.സി.പി.ഒ സജികുമാര്‍, പോലീസ് ട്രെയിനി വിഷ്ണു കെ. രാജേന്ദ്രന്, കോഴഞ്ചേരി റോട്ടറി ക്ലബ് അംഗങ്ങളായ ജോണ്‍ വര്‍ഗീസ്, വിജോ മാത്യു, മനോജ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.