കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

post

ആരോഗ്യവകുപ്പിന്റെ 'ആരോഗ്യം ആനന്ദം' കാൻസർ കാമ്പയിന്റെ ഭാഗമായി നിലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കാൻസർ നിർണയക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി ഉദ്ഘാടനം ചെയ്തു. 30 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി നടന്ന ക്യാമ്പിൽ 38 പേർക്ക് ക്യാൻസർ പരിശോധന നടത്തി. അട്ടത്തോട്, തുലാപ്പള്ളി, നാറാണംതോട് എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

വാർഡ് അംഗം മഞ്ജു പ്രമോദ്, ആർദ്രം നോഡൽ ഓഫീസർ ഡോ. അംജിത്, പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ജി. വിനോദ്, ഊര് മൂപ്പൻ രാമൻകുട്ടി, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.