അടൂർ ഇ വി റോഡിൽ ഗതാഗതം നിരോധിച്ചു

അടൂർ ഇ വി റോഡിൽ വഞ്ചിമുക്ക് മുതൽ നെല്ലിമുകൾ പാലംവരെ ടാറിംഗ് നടക്കുന്നതിനാൽ ഫെബ്രുവരി 25 വരെ ഗതാഗതം നിരോധിച്ചു. അടൂരിൽ നിന്നും നെല്ലിമുകളിലേക്ക് പെരിങ്ങനാട്-വഞ്ചിമുക്ക്-മണക്കാല വഴിയും തെങ്ങമംഭാഗത്തേക്ക് പുത്തൻചന്ത-പുള്ളിപ്പാറ-പാറക്കൂട്ടം വഴി തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.