പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

post

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ഓമല്ലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കേരള ഗ്രാമീണ്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ഇവ സ്ഥാപിച്ചത്. മറ്റു മാലിന്യങ്ങള്‍ ബോട്ടില്‍ ബൂത്തില്‍ നിക്ഷേപിച്ചാല്‍ പിഴ ചുമത്തും.

വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷയായി. അംഗങ്ങളായ മിനി വര്‍ഗീസ്, ഉഷ റോയി , ജി സുരേഷ് കുമാര്‍, റിജു കോശി, എന്‍ മിഥുന്‍, കെ അമ്പിളി, പഞ്ചായത്ത് സെക്രട്ടറി രഞ്ജിമ, അസിസ്റ്റന്റ് സെക്രട്ടറി പ്രമോജ് കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ക്രിസ്റ്റി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.