ജൂനിയര്‍ റസിഡന്റ് വാക്ക്- ഇന്‍ ഇന്റര്‍വ്യൂ

post

കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് വാക്ക്- ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 25 രാവിലെ 10.30ന് നടത്തും. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് , മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും ജില്ലയിലുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50വയസ്. ഫോണ്‍ : 0468 2344823.