തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

ജില്ലയിൽ ഫെബ്രുവരി 24 ന് തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. കൊട്ടാരക്കര നഗരസഭ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കുലശേഖരപുരം, ക്ലാപ്പന, ഇ ടമുളക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് 23ന് വൈകീട്ട് ആറ് മുതല്‍ 25ന് വൈകീട്ട് ആറുവരെ മദ്യനിരോധനം ഏർപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ എല്ലാ മദ്യശാലകളും ബാര്‍ ഹോട്ടലുകളും മദ്യം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളും അടച്ചിടണം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍, ജില്ലാ പൊലീസ് മേധാവി (സിറ്റി & റൂറല്‍) എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ, കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട്, ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക്, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.