'ഇനി ഞാന്‍ ഒഴുകട്ടെ' മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഏറത്ത് ഗ്രാമപഞ്ചായത്തില്‍ തുടക്കം

post

ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വടക്കടത്തുകാവ് പുന്തലപ്പടി തോട് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുഴയെയും തീരങ്ങളെയും വീണ്ടെടുക്കുക, തീരങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളില്‍ തടയണ നിര്‍മിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. തോട് പുനരുദ്ധാരണോദ്ഘാടനം ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ആമ്പാടിയില്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ കുമാരി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ ഉദയന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, ഗ്രാമ പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.