വന്യജീവി ആക്രമണം: മാനന്തവാടി നഗരസഭയിലെ വിവിധ വാർഡുകളിൽ 27 മുതൽ കർഫ്യു

post


വന്യജീവി ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയിലെ ഡിവിഷൻ ഒന്ന് പഞ്ചാരക്കൊല്ലി, ഡിവിഷൻ രണ്ട് പിലാക്കാവ്, ഡിവിഷൻ 36 ചിറക്കര പ്രദേശങ്ങളിൽ തിങ്കൾ (ജനുവരി 27) രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു.

ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കർഫ്യൂം പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല.

പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്ന പരീക്ഷകൾക്ക് അത്യാവശ്യമായി പോകണ്ടവർ ഡിവിഷനിലെ കൗൺസിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.