പാടശേഖരങ്ങളിലെ മത്സ്യ വിളവെടുപ്പ് ഏപ്രില്‍ 30 വരെ നീട്ടി
മത്സ്യവിളവെടുപ്പിനായി ആളുകള്‍ ഒത്തുചേരരുത്
ആലപ്പുഴ: പാടശേഖരങ്ങളിലെ മത്സ്യ വിളവെടുപ്പ് ഏപ്രില്‍ 30 വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു മത്സ്യ കര്‍ഷകര്‍ക്ക് പാടശേഖരങ്ങളിലെ മത്സ്യ വിളവെടുപ്പ് എടുക്കാനുള്ള അവസാന തീയതി.ഏപ്രില്‍ 30 വരെ വിളവെടുപ്പ് തീയതി നീട്ടിയതിനാല്‍ പൊതുജനങ്ങള്‍ പാടശേഖരങ്ങളില്‍ നിന്ന് മത്സ്യം പിടിക്കുന്നത് അനുവദനീയമല്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ലോക്ക് ഡൗണും സി.ആര്‍.പി.സി 144 പ്രകാരമുള്ള നിരോധനാജ്ഞയും നിലനില്ക്കുന്നതിനാല്‍ മത്സ്യ വിളവെടുപ്പിനായി ആളുകള്‍ ഒത്തുകൂടരുതെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തു ചേരുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.










