ജില്ലയില്‍ 32 ദുരിതാശ്വാസ ക്യാമ്പുകള്‍ 1040 കുടുംബങ്ങളിലെ 3560 പേര്‍

post

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ ഭാഗമായി 32 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 1040 കുടുംബങ്ങളിലെ 3560 പേരാണ് ക്യാമ്പുകളിലുള്ളത്. 1337 പുരുഷന്‍മാരും 1417 സ്ത്രീകളും 806 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 16 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 579 കുടുംബങ്ങളിലെ 1968 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 753 പുരുഷന്‍മാരും 751 സ്ത്രികളും 464 കുട്ടികളും ഉണ്ട്.