വയര്‍മാന്‍ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് വയര്‍മാന്‍ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരീക്ഷ. വയര്‍മാന്‍ എഴുത്ത് പരീക്ഷ 2023 പാസായവര്‍ക്ക് https://samraksha.ceikerala.gov.in/ ല്‍ ലോഗിന്‍ ചെയ്ത് പ്രാക്ടിക്കല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വയര്‍മാന്‍ എഴുത്ത് പരീക്ഷ 2023 ലെ ഫലം ceikerala.gov.in ല്‍ ലഭ്യമാണ്.