ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്താല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിമാരോ, അവരുടെ ഏജന്റുമാരോ, രാഷ്ട്രീയ കക്ഷികളോ, മറ്റുള്ളവരോ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ എന്നിവ ബുക്ക് ചെയ്താല്‍ സ്ഥാപന ഉടമ വിവരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറെ രേഖാമൂലം അറിയിക്കണം.
പരിപാടിയുടെ തീയതി, സമയം, സ്ഥാപന ഉടമയുടെ അല്ലെങ്കില്‍ മാനേജരുടെ പേരും, മേല്‍വിലാസവും, ഫോണ്‍ നമ്പറും, സ്ഥാപനത്തിന്റെ മേല്‍വിലാസവും, പിന്‍കോഡ് സഹിതമാണ് അറിയിക്കേണ്ടത്. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.