സൗജന്യ പരീക്ഷാ പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ സബ് ജയില്‍ റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം ,കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവര്‍ഗ /മറ്റര്‍ഹ പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലന ക്ലാസിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു എന്നിവ അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷക്കുള്ള പരിശീലനമാണ് നല്‍കുക.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2026 ജനുവരി 20-ാം തീയതി വൈകിട്ട് 5 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. 2026 ജനുവര് ഒന്നിന് ക്ലാസ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റ് പിന്നാക്ക വിഭാഗക്കാരുടെ ഏതാനും ഒഴിവുകള്‍ അവശേഷിക്കുന്നുണ്ട്. താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ഈ സ്ഥാപനത്തിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0484-2623304, 9188581148, 6282858374.









