ഡോക്ടർ നിയമനം; വാക് - ഇന്‍ - ഇന്റര്‍വ്യൂ 12ന്
കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപിയിലേക്ക് ഒരു ഡോക്ടറുടെ സേവനം ദിവസവേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. അപേക്ഷകര്‍ 2026 ജനുവരി മാസം 12 നു (തിങ്കളാഴ്ച്ച) രാവിലെ 11 മണിക്ക് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍- 9497363402.









