ജയില്‍ മോചിതരായവര്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതിയുമായി സർക്കാർ

post

ജയില്‍ മോചിതരായ ദരിദ്രമായ സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് സ്വയം തൊഴില്‍ ധനസഹായം പദ്ധതി നടപ്പാക്കുന്നു. പദ്ധതി പ്രകാരം സാമൂഹിക പുനരധിവാസത്തിന്റെ ഭാഗമായി ജയില്‍ മോചിതരായവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായം നല്‍കി വരുന്നു. നിലവില്‍ 15,000 രൂപയാണ് നല്‍കി വരുന്നത്.

അപേക്ഷകര്‍ ബി.പി.എല്‍ പരിധിയില്‍ പെട്ടവരായിരിക്കണം. അപേക്ഷകള്‍ suneethi.sjd.keala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.