റോഡുവിള മൃഗാശുപത്രി: പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു

post

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജെ റീന, അസിസ്റ്റ് എഞ്ചിനീയര്‍ ഷാനു, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.