ജില്ലാ ഭരണകൂടത്തിന് 1200 കോട്ടന്‍ മാസ്‌കുകള്‍ കൈമാറി ശ്രീ സത്യസായി സംഘടന

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ശ്രീ സത്യസായി സേവാ സംഘടന 1200 ത്രി ലെയര്‍ കോട്ടന്‍ മാസ്‌കുകള്‍ നിര്‍മ്മിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍  കളക്ടര്‍ പി.ബി നൂഹ് മാസ്‌കുകള്‍ ഏറ്റുവാങ്ങി. തിരുപ്പൂരില്‍ നിന്നും  ഇറക്കുമതിചെയ്ത നോണ്‍ വോവണ്‍ ഫാബ്രിക്ക് കോട്ടിംഗ് മധ്യഭാഗത്ത് വരും വിധം തയാറാക്കിയിട്ടുള്ള മാസ്‌ക് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അംഗീകാരത്തോടുകൂടി തയാറാക്കിയിട്ടുള്ളതാണ്. ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് എ.എന്‍ ജനാര്‍ദ്ദന കുറുപ്പ്,  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയപാല്‍, യൂത്ത് ഇന്‍ ചാര്‍ജ് പി.എസ് പ്രശാന്ത്, പെരുനാട് സമിതി കണ്‍വീനര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു