ചിത്താരി പുഴയില്‍ ബണ്ട് നിര്‍മ്മാണം; ജലനിരപ്പ് ഉയരാന്‍ സാധ്യത

post

കാസർഗോഡ് ചിത്താരി പുഴയില്‍ റെഗുലേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇതിന്റെ മുകള്‍ഭാഗത്ത് പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന അജാനൂര്‍, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് ചെറുകിട ജലസേവന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.