ബദിയടുക്ക സമ്പൂർണ എ.ബി.സി.ഡി പഞ്ചായത്ത്

പട്ടികവർഗ്ഗ മേഖലയിൽ മുഴുവൻ രേഖകളും ഡിജിറ്റലാക്കി ബദിയടുക്ക
കാസർഗോഡ് ജില്ലയിലെ ബദിയടുക്ക ഗ്രാമപഞ്ചായത്തിൽ 2022 നവംബറിൽ നടന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ഔദ്യോഗിക പൂർത്തീകരണ പ്രഖ്യാപനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നിർവഹിച്ചു. എ.ബി.സി.ഡി പദ്ധതി വഴി 1156 അപേക്ഷകൾ സ്വീകരിച്ച്, 2923 സേവനങ്ങൾ വഴി പട്ടികജാതി വിഭാഗക്കാർക്ക് അടിസ്ഥാന രേഖകൾ തയ്യാറാക്കി നൽകിയിരുന്നു. കണക്റ്റിംഗ് കാസർകോടുമായി ബന്ധപ്പെട്ട, ഡിജിലോക്കർ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾക്കും ഡിജിലോക്കർ നടപ്പിലാക്കുക വഴി മുഴുവൻ രേഖകളും ഡിജിറ്റലായി സൂക്ഷിക്കാം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.ശാന്ത അധ്യക്ഷത വഹിച്ചു.