മികവുത്സവം സാക്ഷരതാ പരീക്ഷയ്ക്ക് തുടക്കം; കാസർഗോഡ് ജില്ലയിൽ 364 കേന്ദ്രങ്ങൾ

ദേശീയ സാക്ഷരതാ പദ്ധതിയായ ഉല്ലാസിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയ്ക്ക് കാസർഗോഡ് ജില്ലയിൽ തുടക്കമായി. ജില്ലയിൽ 364 കേന്ദ്രങ്ങളിലാണ് മികവുത്സവം നടത്തുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മുളിയാർ ഗ്രാമപഞ്ചായത്തിലെ വടക്കേക്കര സാമൂഹ്യ പഠനകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന സാക്ഷരതാ പഠിതാവായ 78കാരി സാവിത്രിക്ക് ചോദ്യപേപ്പർ നൽകിയായിരുന്നു ഉദ്ഘാടനം. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി അധ്യക്ഷത വഹിച്ചു.