കുരുന്ന് കരങ്ങളില്‍ രുചിയുടെ പലഹാര മേളയുമായി ഉപ്പിലികൈ സ്കൂള്‍ പ്രൈമറി കുട്ടികള്‍

കുരുന്ന് കരങ്ങളില്‍ രുചിയുടെ വൈവിധ്യമാര്‍ന്ന പലഹാരമേളയുമായി കാസർഗോഡ് ജില്ലയിലെ ഉപ്പലിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രൈമറി എല്‍.പി വിദ്യാര്‍ഥികള്‍. ചെറു ധാന്യങ്ങള്‍ കൊണ്ട് സ്കൂളിലെ അധ്യാപികമാരുടെയും രക്ഷിതാക്കളുടെയും സഹായത്താല്‍ കുട്ടികള്‍ ഒരുക്കിയത് 100 അധികം പലഹാരങ്ങള്‍. പൊതു വിദ്യാഭ്യാസവകുപ്പ് പഠനത്തോടൊപ്പം സ്കൂളുകളില്‍ നടപ്പിലാക്കുന്ന വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് പലഹാരമേള ഒരുക്കിയത്. സ്കൂള്‍ പിടിഎ പ്രസിഡണ്ട് എം.രാജകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ എച്ച്.എം എന്‍.അജയകുമാര്‍ അധ്യക്ഷനായി. ഭരണഭാഷഭാഗമായി മാതൃഭാഷയജ്ഞവും മാതൃഭാഷ കലണ്ടര്‍ പ്രകാശനവും വിവിധ കലാപരിപാടികളും നടന്നു.