സത്രപടി നിലംപതി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

post

മലമ്പുഴയില്‍ കഞ്ചിക്കോട് പാറ റോഡിലെ കോരയാര്‍ പുഴയ്ക്ക് കുറുകെയുള്ള സത്രപടി നിലംപതി പാലത്തിനു മുകളില്‍ ടാറിങ് പ്രവര്‍ത്തി നടത്തുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഡിസംബര്‍ ആറിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ പൂര്‍ണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പാലക്കാട് നിന്ന് വരുന്ന വാഹനങ്ങള്‍ സത്രപടി ജങ്ഷനില്‍ നിന്ന് ചുള്ളിമട-ആലാമരം-വൈസ് പാര്‍ക്ക് റോഡ് വഴി പാറ പിരിവിലേക്കും കുന്നാച്ചി പാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പാറ പിരിവില്‍ നിന്നും തിരിച്ചും പോകണം.