സിവില്‍ സര്‍വീസ് ടൂര്‍ണ്ണമെന്റ്: സെലക്ഷന്‍ ട്രയല്‍സ് ആലപ്പുഴയില്‍

post

ദേശീയ സിവില്‍ സര്‍വീസ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ട സംസ്ഥാന നീന്തല്‍, പവര്‍ലിഫ്റ്റിംഗ് ടീമുകളുടെ സെലക്ഷന്‍ ട്രയല്‍സ് ആലപ്പുഴയില്‍ നടത്തുന്നു. ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപമുള്ള രാജാ കേശവദാസ് സ്വിമ്മിംഗ് പൂളിലാണ് ട്രയല്‍സ്.

നവംബര്‍ 29ന് നീന്തല്‍, ഡിസംബര്‍ രണ്ടിന് കളക്ടറേറ്റിന് കിഴക്കു വശത്തുള്ള ആലപ്പി ജിമ്മില്‍ വച്ച് പവര്‍ലിഫ്റ്റിംഗ് സെലക്ഷന്‍ ട്രയല്‍സ് എന്നിവ നടക്കും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ ഒന്‍പതിന് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണം. ജില്ല മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും മേലധികാരിയുടെ സാക്ഷ്യപത്രവുമായി സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0477 2253090