ശബരിമല തീര്‍ഥാടനം: ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡ്

post

വിലയിലോ തൂക്കത്തിലോ ക്രമക്കേട് നടത്തിയാല്‍ കര്‍ശന നടപടി

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയും വിലവിവരപ്പട്ടിക അനുസരിച്ചാണോ വില ഈടാക്കുന്നതെന്ന് എന്ന് കണ്ടെത്താനും ജില്ലാ കളക്ടര്‍ പി. ബി. നൂഹിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന തുടങ്ങി. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, തിരുവല്ല എന്നീ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ പരിധികളിലും ഭക്ഷണശാലകളില്‍ പരിശോധന നടത്തും. സ്‌ക്വാഡിന്റെ  പ്രവര്‍ത്തനം ജനുവരി 22 വരെയാണ് നടക്കുക. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ആരോഗ്യം, റവന്യൂ, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏഴ് ബാച്ചുകളാണ് ഡ്ക്വാഡ് പ്രവര്‍ത്തനം നടക്കുന്നത്. 

ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലേയും ഭക്ഷണത്തിന്റെ വില, തൂക്കം, ഗുണനിലവാരം മുതലായ കാര്യങ്ങള്‍ സ്‌ക്വാഡ് പരിശോധിച്ച് ഉറപ്പ് വരുത്തുന്നുണ്ട്. ഭക്ഷണ ശാലകളില്‍ എല്‍.പി.ജി. സിലിണ്ടറുകള്‍ 19 കിലോയുടെ കൊമേഷ്യല്‍ സിലിണ്ടറുകള്‍ മാത്രമാണ് സൂക്ഷിക്കാനാകുക. ഭക്ഷണശാലകള്‍ 100 കിലോഗ്രാമിന് മുകളില്‍ എല്‍.പി.ജി. സിലിണ്ടറുകള്‍ സൂക്ഷിക്കുകയോ ഗാര്‍ഹിക സിലണ്ടറുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ സ്‌ക്വാഡ് പിടിച്ചെടുക്കും. തീര്‍ഥാടകര്‍ വാഹനങ്ങള്‍ക്ക് സമീപത്ത് ഭക്ഷണം പാചകം ചെയ്താലും പിടി വീഴും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയോ വിലയിലോ തൂക്കത്തിലോ ക്രമക്കേട് നടത്തുകയോ ചെയ്യുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിലവിവരപ്പട്ടിക മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയോ വിലയിലോ തൂക്കത്തിലോ ക്രമക്കേട് നടത്തുകയോ ചെയ്യുന്ന കടകള്‍ക്കെതിരെ ഈ നമ്പരുകളില്‍ പരാതിപ്പെടാം. 


ടോള്‍ ഫ്രീ നമ്പര്‍ - 1800 4251 125, 

സന്നിധാനം - 91885 27852, 

പമ്പ - 91885 27430, 

നിലയ്ക്കല്‍ - 91885 27554, 

പമ്പയ്ക്ക് പുറത്ത് - 91885 27605, 

നോഡല്‍ ഓഫീസര്‍ - 91885 27438, 

ജില്ലാ സപ്ലൈ ഓഫീസര്‍ - 91885 27317, 

അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ - 91885 27346, 

കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ - 91885 27347, 

റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ - 91885 27348, 

കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ - 91885 27349, 

തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസര്‍ - 91885 27350, 

മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ - 91885 2735, 

ഫുഡ് ആന്റ് സേഫ്റ്റി ടോള്‍ ഫ്രീ - 1800 425 1125, 

ഫുഡ് ആന്റ് സേഫ്റ്റി ശബരിമല സ്‌പെഷല്‍ സ്‌ക്വാഡ് - 8592 999666, 

ഫുഡ് ആന്റ് സേഫ്റ്റി അസി.കമ്മീണര്‍ (ശബരിമല) - 89433 46183, 

ഫുഡ് ആന്റ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ - 90726 39572, 

ഫുഡ് ആന്റ് സേഫ്റ്റി റാന്നി സര്‍ക്കിള്‍ - 89433 46588, 

         

തീര്‍ഥാടന കാലയളവില്‍ വഴിയോര കച്ചവടക്കാരും മറ്റും ചൂഷണം ചെയ്താല്‍ തീര്‍ഥാടകര്‍ക്ക് പരാതികള്‍ വിളിച്ചുപറയാം. 1800 425 1606 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.