പാലക്കാട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന്
ജില്ലയില്‍ ഒഴിവ് വന്നിട്ടുള്ള പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്-24 വാണിയംകുളം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്-6 കണ്ണോട്, ഒറ്റപ്പാലം നഗരസഭയിലെ വാര്‍ഡ്-7 പാലാട്ട് റോഡ്, പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-14 തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-11 പള്ളിപ്പാടം, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-6 അഞ്ചുമൂര്‍ത്തി എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കും.
ഡിസംബര്‍ 13 ന് രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. നവംബര്‍ 23 ന് വൈകിട്ട് മൂന്ന് വരെ ബന്ധപ്പെട്ട വരണാധികാരി മുമ്പാകെ നാമനിര്‍ദേശപത്രിക നല്‍കാം. നവംബര്‍ 24 ന് രാവിലെ പത്തിന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 27 ന് വൈകിട്ട് മൂന്ന് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം നവംബര്‍ 15 മുതല്‍ നിലവില്‍ വന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു.