അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം

post

കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും ( എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം പട്ടികജാതി വിഭാഗത്തില്‍ എസ്.എസ് എല്‍ സി പാസായവരുടെ അഭാവത്തില്‍ തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ എട്ടാംക്ലാസ് പാസായവരെയും പരിഗണിക്കും

സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 30നകം കരുനാഗപ്പള്ളി ഐ സി ഡി എസ് കാര്യാലയത്തില്‍ നൽകണം. പ്രായപരിധി: 18-46 പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. ജാതി, വിദ്യാഭ്യാസയോഗ്യത, താമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസനപദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രോജക്ട് ആഫീസ്, കരുനാഗപ്പള്ളി 690518 എന്ന വിലാസത്തില്‍ ലഭിക്കണം.

വിശദ വിവരങ്ങള്‍ കരുനാഗപ്പള്ളി ഐ സി ഡി എസ് ഓഫീസില്‍ നിന്നും ആലപ്പാട്പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ 8281999102.