വികസന നിറവില്‍ മുന്നോട്ട് കുതിച്ച് ഒറ്റപ്പാലം നിയോജകമണ്ഡലം
 
                                                വികസന നിറവില്‍ മുന്നോട്ട് കുതിക്കുകയാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നിയോജകമണ്ഡലം. മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. 8.57 കോടി രൂപ ചെലവിൽ ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക്, 4500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളിലായാണ് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കോളേജിൽ 7.30 കോടി രൂപ ചെലവിൽ ആധുനിക സജ്ജീകരണങ്ങളോടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിർമിച്ചു. 2385.77 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജി.എച്ച്.എസ്.എസ്- മുന്നൂര്‍ക്കോട്, ജി.യു.പി.എസ് കടമ്പഴിപ്പുറം, ജി.എച്ച്.എസ് മാണിക്യപറമ്പ് എന്നിവിടങ്ങളിൽ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ വീതം കിഫ്ബി ഫണ്ടില്‍ നിന്ന് ചെലവിട്ടു.
പശ്ചാത്തല സൗകര്യത്തിന് ഊന്നല്‍
സംസ്ഥാന ബജറ്റില്‍ നാല് കോടി വകയിരുത്തി കുതിരവഴിക്ക് കുറുകെയുള്ള പാലം, പാലപ്പുറം കുതിരവഴി റോഡ് നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കി. 2020 - 21 വര്‍ഷത്തെ ബജറ്റില്‍ രണ്ട് കോടി വകയിരുത്തിയാണ് ഒറ്റപ്പാലം നഗരസഭയിലെ താമരക്കുളം നവീകരണം പൂര്‍ത്തീകരിച്ചത്.

ഒറ്റപ്പാലം ബൈപ്പാസിന് കിഫ്ബി ഫണ്ടില്‍ 78.05 കോടിയുടെ ഭരണാനുമതിയായതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. ഒറ്റപ്പാലം നഗരസഭ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് 20.93 കോടി രൂപയുടെ ഭരണാനുമതിയായി. 54.32 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്ന് വകയിരുത്തി ഒറ്റപ്പാലം -ചെര്‍പ്പുളശ്ശേരി റോഡ് നവീകരണം പുരോഗമിക്കുന്നു. ശ്രീകൃഷ്ണപുരം -മുറിയങ്കണ്ണി - ചെത്തല്ലൂര്‍ റോഡിന് (2nd റീച്ച് ) 20 കോടി രൂപയ്ക്ക് കിഫ്ബി ഫണ്ടില്‍ ഭരണാനുമതിയായി. 5.8 കോടി രൂപ ചെലവിൽ ഒറ്റപ്പാലം നഗരസഭയിലെ കിഴക്കേത്തോട് പാലം നിര്‍മ്മാണത്തിന് ഭരണാനുമതിയായി.

ഒറ്റപ്പാലം സാംസ്‌കാരിക നിലയം ഒരുക്കാൻ അഞ്ചു കോടി രൂപയുടെ ഭരണാനുമതിയായി. ജി.എച്ച്.എസ്.എസ് - കടമ്പൂരിൽ വികസന പ്രവർത്തനങ്ങൾക്ക് 3.71 കോടി രൂപയുടെ കിഫ്ബി ഫണ്ട് വകയിരുത്തി. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നവീകരണത്തിന് നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.96 കോടി രൂപയുടെ ഭരണാനുമതിയായി. ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്ക് നവീകരണത്തിന് 2023-24 ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപയ്ക്ക് ഭരണാനുമതിയായി. ഒറ്റപ്പാലം നഗരസഭയില്‍ ജിംനേഷ്യം തുടങ്ങാൻ 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.










