മദ്യാസക്തിയുള്ളവര്‍ക്ക് സഹായവുമായി ഹെല്‍പ്പ് ലൈന്‍
 
                                                
ആലപ്പുുഴ: മദ്യം കിട്ടാതെ വിറയല്‍, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നീ അസ്വസ്ഥതകള്‍ ഉള്ളവര്‍ അടുത്തുള്ള ആശുപത്രികളില്‍ വൈദ്യ സഹായം തേടണമെന്ന് ജില്ല മാനസികാരോഗ്യ പദ്ധതി വിഭാഗം അറിയിച്ചു. മദ്യാസക്തിയുടെ ചങ്ങല പൊട്ടിക്കാന്‍ ജില്ല മാനസിക ആരോഗ്യ പദ്ധതിയുടെ ഹെല്‍പ്പ് ലൈനും ലഭ്യമാണ്.  9400415727 എന്ന നമ്പറില്‍ വിളിച്ചാല്‍ ഇത്തരക്കാര്‍ക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ വൈദ്യ സഹായം ലഭിക്കും.










