അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കൊല്ലം ജില്ലയിലെ ഓച്ചിറ ഐ.സി.ഡി.എസ് പരിധിയിലുള്ള കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക ഓച്ചിറ ഐ.സി.ഡി.എസ് ഓഫീസ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല അവസാന തീയതി ഒക്ടോബര്‍ 21. വിശദ വിവരങ്ങള്‍ക്ക്: 0476 2698818.