ഹൈസ്‌ക്കൂള്‍ ടീച്ചര്‍ അഭിമുഖം ആഗസ്ത് 2,3,4 തീയതികളില്‍

post

2021 ആഗസ്ത് രണ്ടാം തീയതിയിലെ ഗസറ്റ് വിജ്ഞാപനപ്രകാരം കാസർഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പര്‍ 254/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്ത് 2,3 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസിലും ആഗസ്ത് 2,3,4 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കാസര്‍കോട് ജില്ലാ ഓഫീസിലും അഭിമുഖം നടത്തും. അഭിമുഖ മെമ്മോ ഇതിനകം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്തെടുത്ത അഭിമുഖ മെമ്മോ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി നിശ്ചിത ദിവസം അഭിമുഖത്തിന് എത്തണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.