നാഗലശ്ശേരി ഗവ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
നാഗലശ്ശേരി ഗവ ഹൈസ്‌കൂളില്‍ 1.5 കോടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. വിദ്യാഭ്യാസമേഖലക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികളിലൂടെ മാത്രം മണ്ഡലത്തില്‍ സ്‌കൂളുകള്‍ക്കായി 21 കോടി രൂപയാണ് അനുവദിച്ചത്.
പ്ലാന്‍ ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവയിലൂടെ ആകെ 43.5 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്കായി മണ്ഡലത്തില്‍ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നഴ്‌സിങ് കോളെജിന്റെ പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 900 കോടി രൂപ അനുവദിച്ചതായും സ്‌കൂളില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.










