വെറ്ററിനറി ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച ജൂലൈ 10 ന്

post

പാലക്കാട് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കില്‍ വെറ്ററിനറി ഡോക്ടര്‍ നിയമനത്തിന് ജൂലൈ 10 ന് രാവിലെ 11 ന് ചിറ്റൂര്‍ ബ്ലോക്ക് അധ്യക്ഷന്റെ ചേംബറില്‍ കൂടിക്കാഴ്ച നടക്കും. എംപ്ലോയ്മെന്റില്‍ നിന്നും ലിസ്റ്റ് വന്ന് പുതിയ നിയമനം നടക്കുന്നത് വരെയോ 89 ദിവസമോ ആയിരിക്കും നിയമന കാലാവധി.

വെറ്ററിനറി സയന്‍സിലെ ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് മുന്‍ഗണന. മാസവേതനം 44,020 രൂപ. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം പങ്കെടുക്കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 272241.