പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഹോണറേറിയത്തോടെ അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

post

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷം പട്ടികവര്‍ഗ്ഗ മേഖലകളില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ നേടിയവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വകുപ്പുകളില്‍ ഹോണറേറിയത്തോട് കൂടി അപ്രന്റീസ്ഷിപ്പ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 30നകം കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04994 255466, 9496070343.