ആധാര്‍ മെഗാ ഡ്രൈവ് നടത്തും

post

പത്ത് വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് വയനാട് ജില്ലയില്‍ ആധാര്‍ മെഗാ ഡ്രൈവ് നടത്തും. ഡ്രൈവിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിംഗ് യോഗം ചേര്‍ന്നു. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് തയ്യാറാക്കിയ ക്യാമ്പയിന്‍ പോസ്റ്റര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു. ആദ്യഘട്ടത്തില്‍ കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, താലുക്ക് ഓഫീസ് എന്നിവടങ്ങളിലാണ് മെഗാ ഡ്രൈവ് നടത്തുക. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കും. യു.ഐ.ഡി.എ.ഐ കേരള ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സികളായ അക്ഷയ, ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.