പത്തനംതിട്ട ജില്ലാ യോഗാ ഒളിമ്പ്യാഡ്

post

പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മെയ് 12 ന് കാത്തോലിക്കറ്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ യോഗാ ഒളിമ്പ്യാഡ് നടക്കുന്നു. മെയ് 21, 22 തീയതികളിലായി എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ ഗവ.ജി.വി.രാജാസ്‌പോര്‍ട് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല യോഗാ ഒളിമ്പ്യാഡിലേക്ക് പങ്കെടുപ്പിക്കേണ്ട പത്തനംതിട്ട ജില്ലാ ടീമിനെ തിരഞ്ഞെടുക്കുകയാണ് ലക്ഷ്യം. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലായോഗാ അസോസിയേഷന്‍, റവന്യൂ ജില്ലാസ്‌പോര്‍ട്‌സ് സെക്രട്ടറി,ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളെ അപ്പര്‍ പ്രൈമറിതലമായും ഒന്‍പത്, 10 ക്ലാസുകളിലെ കുട്ടികളെ സെക്കന്ററിതലമായുമാണ് പരിഗണിക്കുക. ഓരോ തലങ്ങളിലും നാല് ആണ്‍ കുട്ടികളെയും നാല് പെണ്‍കുട്ടികളെയും മത്സരങ്ങളില്‍ നിന്നും കണ്ടെത്തും. അങ്ങനെ 16 അംഗടീം പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുക്കും. പത്തനംതിട്ട ജില്ലായോഗാ ഒളിമ്പ്യാഡിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ് രേണുകാഭായി, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.പി.വേണുഗോപാലന്‍,എസ്.എസ്.കെ പ്രോജക്ട്‌കോ-ഓര്‍ഡിനേറ്റര്‍ ഡോ.ലെജു.പി.തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫോണ്‍. 9961090979, 9446187489.