എന്റെ കേരളം മേളയില്‍ സംഗീതമഴ തീര്‍ത്ത് കെ.എല്‍ 14 വടക്കന്‍ ടോക്സ്

കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഗീതാസ്വാദനത്തിന്റെ നവ്യാനുഭവം തീര്‍ത്ത് കെഎല്‍ 14 വടക്കന്‍ ടോക്സ് ഇന്ത്യന്‍ ഫ്യൂഷന്‍ ബാന്‍ഡ്. രണ്ട് മണിക്കൂര്‍ നീണ്ട സംഗീത നിശയില്‍ സംഗീത പ്രേമികള്‍ക്കായി വൈവിധ്യമാര്‍ന്ന സംഗീത വിരുന്നാണ് സംഘം ഒരുക്കിയത്. എല്ലാ സംഗീത പ്രേമികള്‍ക്കും ആസ്വദിക്കാവുന്നതരത്തില്‍ കോര്‍ത്തിണക്കിയ ഗാനങ്ങള്‍ സംഘം അവതരിപ്പിച്ചു. കാസര്‍കോടിന്റെ മണ്ണില്‍ നീലേശ്വരത്ത് രൂപം കൊണ്ട കെ.എല്‍ 14 മ്യൂസിക് ബാന്‍ഡില്‍ ജില്ലയിലെ ഗായകരാണ് ഏറെയും. ഹിന്ദി തമിഴ് മലയാളം ഭാഷകളില്‍ നിന്നായി നിരവധി ഗാനങ്ങള്‍ വേദിയിലെത്തി. ഒപ്പം ഉപകരണ സംഗീതത്തില്‍ തീര്‍ത്ത മനോഹര ഗാനങ്ങളും വേദിയെ സംഗീതത്തില്‍ ആറാടിച്ചു. റജി, സുപർണ, പ്രശാന്ത്, ശിവജി, രാജേഷ്, ജയന്‍, ശ്രീകുമാര്‍, ബിപിന്‍, യൂസഫ്, ഷാജി, ബൈജു എന്നിവരാണ് സംഗീത നിശയില്‍ അണിനിരന്നത്.