ജില്ലയുടെ തനത് കലകള്‍ നിറഞ്ഞാടി കൊട്ടും പാട്ടും ഫോക്ക് മെഗാഷോ

post

എന്റെ കേരളം പ്രദര്‍ശന വിപണനമേള വേദിയില്‍ രണ്ടാം ദിവസം ജില്ലയുടെ തനത് കലകള്‍ നിറഞ്ഞാടി. ജില്ലയിലെ മാവിലന്‍, മലവേട്ടുവന്‍ ഗോത്രവിഭാഗത്തിലെ കലാകാരന്‍മാരാണ് കൊട്ടും പാട്ടും ഫോക്ക് മെഗാ ഷോ അവതരിപ്പിച്ചത്. ഗോത്രകലകളും വംശീയ പാട്ടുകളും ആസ്വാദകര്‍ നേഞ്ചിലേറ്റി. രമേശന്‍ കൊന്നക്കാട്, മാധവന്‍ കൊട്ടോടി, കൃഷ്ണന്‍ കൊട്ടോടി, സിനോജ് കൊട്ടോടി, പ്രശാന്ത് പാണത്തൂര്‍, ഗോകുല്‍ അമ്പലത്തറ, കലേഷ് ചീമേനി, രാഹുല്‍ കൊട്ടോടി, പി.എസ്.സുബിന്‍, അഖില്‍ പറമ്പ, ഷാരോണ്‍, അജിത്ത് കൊന്നക്കാട്, കെ.ശാരിക, പി.കെ നിരജ്ജന, പി.കെ.നിവ്യ, സി.ശ്രുതി പറമ്പ, ശ്രുതി മാലോം, കാവ്യ കരുണാകരന്‍ എന്നിവരാണ് തനതു കലകള്‍ അവതരിപ്പിച്ചത്. അവര്‍ക്കൊപ്പം കാണികളും നിറഞ്ഞാടി. ചവിട്ടുകളി, കാളകളി, തുളുനാടന്‍ പാട്ട്, നാഗാരാധന, കലാഭവന്‍ മണിയുടെ പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കൊട്ടും പാട്ടും ഫോക്ക് മെഗാഷോ അരങ്ങേറിയത്.