അതിയാമ്പൂര്‍ റൈസ് വിപണിയില്‍ ഇറക്കി

post

കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭ നാലാം വാര്‍ഡ് ജനകീയ കൂട്ടായ്മയുടെ അതിയാമ്പൂര്‍ റൈസ് വിപണിയില്‍ ഇറക്കി. അതിയാമ്പൂര്‍ അത്തിക്കണ്ടം വയലില്‍ തികച്ചും ജൈവികമായി ഉത്പാദിപ്പിച്ച് കൊയ്തെടുത്ത നെല്ലില്‍ നിന്നും പാകപ്പെടുത്തിയെടുത്തതാണ് അതിയാമ്പൂര്‍റൈസ്. ഗുണമേന്മയുള്ളതും, മികച്ച രീതിയിലുള്ള പാക്കിലൂടെയും ഇത് രണ്ടാം തവണയാണ് അതിയാമ്പൂര്‍ റൈസ് വിപണിയില്‍ ഇറക്കുന്നത്.

അതിയാമ്പൂര്‍ ബാലബോധിനി വായനശാലയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ എം.രാഘവന് അതിയാമ്പൂര്‍ റൈസ് കൈമാറി മുന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.അപ്പുക്കുട്ടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മായാകുമാരി, എന്‍.ഗീത, പി.വി.സാലു, കെ.അനില്‍കുമാര്‍, പി.വി.ബാലകൃഷ്ണന്‍, കെ.ലത തുടങ്ങിയവർ പങ്കെടുത്തു.