ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ പ്ലാന്റ് നവീകരിച്ചു

post

പത്തനംതിട്ട തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ നവീകരിച്ചു. പുതിയതായി സ്ഥാപിച്ചിട്ടുള്ള 71,000 ലിറ്റര്‍ വീതം ശേഷിയുള്ള നാല് ബ്ലെന്‍ഡിങ് ടാങ്കുകളുടേയും രണ്ട് ബോട്ടിലിംഗ് ലൈനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരീക്ഷണ പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിലയിരുത്തി. ഇവ പ്രവര്‍ത്തന സജ്ജമാക്കുന്നതോടുകൂടി പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമായ ജവാന്‍ റം നിലവില്‍ ദിവസം 8000 കേയ്‌സ് എന്നതില്‍ നിന്ന് 15,000 കേയ്‌സായി ഉയര്‍ത്തുവാന്‍ കഴിയും. എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സ് ലഭ്യമാക്കി മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പ്ലാന്റ് ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തനസജ്ജമാകും. ഉദ്യോഗസ്ഥതല യോഗവും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.