ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഏപ്രില്‍ 26, 27 തീയതികളില്‍

കാസര്‍കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനീ) (പുരുഷന്മാര്‍) (കാറ്റഗറി നമ്പര്‍ 538/2019) തസ്തിക കായിക ക്ഷമതാ പരീക്ഷ തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഏപ്രില്‍ 26, 27 എന്നീ തീയതികളില്‍ കാസര്‍കോട് പാറക്കട്ടയിലെ പോലീസ് ഡി.എച്ച്.ക്യു മൈതാനത്ത് നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ സഹിതം ബന്ധപ്പെട്ട ഗ്രൗണ്ടില്‍ രാവിലെ 5.30 റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസര്‍ അറിയിച്ചു.