നീലേശ്വരം നഗരസഭ ശാന്തിഗിരി വാതകശ്മശാനം നാടിന് സമർപ്പിച്ചു

post

നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തമത്ത് - ചീറ്റക്കാലിൽ നിർമ്മാണം പൂർത്തികരിച്ച ശാന്തിഗിരി വാതകശ്മശാനം എം.രാജഗോപാലൻ എം.എൽ.എ നാടിന് തുറന്നു കൊടുത്തു. 87 ലക്ഷം രൂപ നഗരസഭാ വിഹിതം ചെലവിട്ടാണ് പരമ്പരാഗത രീതിയിൽ പ്രവർത്തിച്ച് വന്നിരുന്ന ശ്മശാന കോമ്പൗണ്ടിൽ ആധുനിക വാതക ശ്മശാനം നിർമ്മിച്ചത്. കെട്ടിട നിർമ്മാണം, ബർണർ സ്ഥാപിക്കൽ, ചുറ്റുമതിൽ, മുറ്റം ഇൻറർലോക്കിങ് എന്നിവയ്ക്ക് പുറമെ കവാടവും ഇരിപ്പിട സൗകര്യവും പൂർത്തിയായിട്ടുണ്ട്. ശാന്തിഗിരി വാതക ശ്മശാനം തുറന്നതോടെ ഇതുവരെ മണിക്കൂറുകൾ കാത്തിരുന്ന് പൂർത്തിയാക്കിവന്നിരുന്ന സംസ്കാര കർമ്മങ്ങൾ ഇനി ചുരുങ്ങിയ സമയം കൊണ്ട് നിർവഹിക്കാൻ സാധിക്കും. നഗരസഭയുടെ കീഴിലുള്ള ചിറപ്പുറത്തെ വാതകശ്മശാനത്തിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്.