കലഞ്ഞൂർ പാടം- ഇരുട്ടുതറ ലക്ഷംവീട് കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പാടം- ഇരുട്ടുതറ ലക്ഷംവീട് കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ നടപ്പാക്കുന്നു. അടിസ്ഥാന വികസന സൗകര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കോളനിയിലെ റോഡുകളും വീടുകളും പൊതു കിണറും പുനരുദ്ധാരണം നടത്തുകയും ശൗചാലയ നിർമ്മാണവും സോളാർ വഴിവിളക്കുകൾ സ്ഥാപിക്കലും പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വികസന പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു.