ജി-ബിന്‍ വിതരണം ഊർജിതമാക്കി അയിരൂര്‍ ഗ്രാമപഞ്ചായത്ത്

post

അടുക്കള മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് പത്തനംതിട്ട അയിരൂര്‍ ഗ്രാമപഞ്ചായത്ത്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഗ്രാമപഞ്ചായത്തിലെ 175 ഗുണഭോക്താക്കള്‍ക്ക് ഹോം കമ്പോസ്റ്റ് യൂണിറ്റ് ജി-ബിന്‍ വിതരണം നടന്നു.

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2022- 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7,94,000 രൂപ ചെലവഴിച്ചാണ് ജി-ബിന്‍ വിതരണം നടത്തിയത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ കൂടുതല്‍ ഗുണഭോക്താക്കളില്‍ എത്തുന്നതിനായി പുതിയ വാര്‍ഷിക പദ്ധതിയിലും ഉള്‍പെടുത്തിയിട്ടുണ്ട്.

മള്‍ട്ടിലെയര്‍ മൈക്രോബിയല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ജി-ബിന്നില്‍ മൂന്ന് ബിന്നുകളാണ് ഉള്ളത്. മാലിന്യം വിഘടിക്കുമ്പോഴുള്ള ദുര്‍ഗന്ധമോ മലിനജല പ്രശ്നങ്ങളോ ജി-ബിന്നില്‍ ഇല്ല. മാലിന്യം ഉണ്ടാകുന്നയിടത്തു വച്ച് തന്നെ സംസ്‌കരിച്ച് ജൈവവളമാക്കി ജി -ബിന്നില്‍ മാറ്റാം. ഈ വളം അടുക്കള തോട്ടത്തില്‍ ഉപയോഗിക്കാം.