രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് വിതരണം തുടങ്ങി

പത്തനംതിട്ട: രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി മരുന്നുകള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഹോമിയോ ചികിത്സാ സ്ഥാപനങ്ങളിലും ലഭ്യമാകുമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പ് പ്രോട്ടോക്കോള്‍ പ്രകാരമാണ് മരുന്ന് നല്‍കുന്നത്. മരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം ആരോഗ്യ, ആയുഷ് വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകള്‍ ആലപ്പുഴയിലെ സര്‍ക്കാര്‍ ഹോമിയോ ഔഷധ നിര്‍മാണ ശാലയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. മരുന്ന് വാങ്ങുന്നവര്‍ ഡേറ്റാ രജിസ്റ്ററില്‍ വിശദമായ വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോ ഔഷധങ്ങള്‍ നല്‍കുന്നതിന്റെ തുടര്‍ പഠനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നടത്താന്‍ കേന്ദ്ര ഹോമിയോപ്പതി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ഗവേഷണ ഗ്രൂപ്പുകളുടെ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.