38 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

post

കാസര്‍കോട്: 38 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണുമായ ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുക്കേണ്ട പദ്ധതികളുടെ മുന്‍ഗണനാ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.

കുടാതെ നവകേരളം കര്‍മ്മ പദ്ധതി ക്യാമ്പയിന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിഷയ അവതരണം നടത്തി. ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം മാര്‍ഗ്ഗരേഖ സംബന്ധിച്ചും ദുരന്തനിവാരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 10 പുതിയ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. 48 പ്രോജക്ടുകള്‍ ഭേദഗതി ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ പുതിയ 7 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

കാഞ്ഞങ്ങാട് ബ്ലോക്ക് 12, കള്ളാര്‍ പഞ്ചായത്ത് 17, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് 18, മെഗ്രാല്‍ പുത്തൂര്‍ 16, ബെള്ളൂര്‍ പഞ്ചായത്ത് 17, പള്ളിക്കര 27, നീലേശ്വരം നഗരസഭയില്‍ 27, കാറഡുക്ക 21, പൈവളിഗെ 21, കാഞ്ഞങ്ങാട് നഗരസഭ 24, ചെമ്മനാട്, പടന്ന, പിലിക്കോട് എന്നീ പഞ്ചായത്തുകളിലെ 12 പുതിയ പദ്ധതികള്‍ യോഗം അംഗീകരിച്ചു. കുമ്പഡാജെ, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളുടെ 9 പുതിയ പദ്ധതികള്‍ക്കും ,ബദിയഡുക്ക 49, കാസര്‍ഗോഡ് നഗരസഭ 26, മടിക്കൈ 10, കാസര്‍കോട് ബ്ലോക്ക് 11, എന്‍മകജെ 21, അജാനൂര്‍ 16, ചെങ്കള 19, മുളിയാര്‍ 8, ചെറുവത്തൂര്‍ 6, ബളാല്‍ 2, മധൂര്‍ 18, മംഗല്‍പ്പാടി 1, തൃക്കരിപ്പൂര്‍ 11, മഞ്ചേശ്വരം 18, വോര്‍ക്കാടി 11, പുത്തിഗെ 16 , കാറഡുക്ക 5, മീഞ്ച 3, പുല്ലൂര്‍ പെരിയ 22 ,കോടോം ബേളൂര്‍ 30, ഉദുമ 32 എന്നീ പുതിയ പദ്ധതികള്‍ക്കും യോഗത്തില്‍ അംഗീകാരം ലഭിച്ചു.