പടിഞ്ഞാറത്തറ എ.ബി.സി.ഡി ക്യാമ്പ്: ആദ്യ ദിനം 615 പേര്‍ക്ക് രേഖകള്‍ നല്‍കി
പടിഞ്ഞാറത്തറ പഞ്ചായത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 615 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 310 ആധാര്‍ കാര്‍ഡുകള്‍, 123 റേഷന്‍ കാര്‍ഡുകള്‍, 178 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 95 ബാങ്ക്അക്കൗണ്ട്, 217 ഡിജിലോക്കര്‍, മറ്റു സേവനങ്ങള്‍ എന്നിവ അടക്കം 1273 സേവനങ്ങള്‍ ഒന്നാം ദിവസം നല്‍കി. പുതുശ്ശേരിക്കടവ് പതിനാറാംമൈല്‍ ക്രിസ്തുരാജ പാരിഷ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.










