എ.ബി.സി.ഡി ക്യാമ്പ്: 2016 പേര്‍ക്ക് രേഖകള്‍ നല്‍കി

post

വയനാട്: മുള്ളൻകൊല്ലി, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ ഗോത്രവിഭാഗക്കാർക്കായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 2016 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. മുള്ളൻ കൊല്ലിയിൽ 691 പേർക്കും വെങ്ങപ്പള്ളിയിൽ 1325 പേർക്കുമാണ് വിവിധ രേഖകൾ നൽകിയത്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എന്നിവരുടെ സഹകരണ ത്തോടെയാണ് ക്യാമ്പുകൾ നടക്കുന്നത്.

മുള്ളൻകൊല്ലിയിലെ ക്യാമ്പിൽ 268 ആധാര്‍ കാര്‍ഡുകള്‍, 169 റേഷന്‍ കാര്‍ഡുകള്‍, 415 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 117 ബാങ്ക് അക്കൗണ്ട്, 188 ഡിജിലോക്കര്‍ എന്നിവയടക്കം 1544 സേവനങ്ങളും നല്‍കി. 

വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു.  ക്യാമ്പിൽ 546 ആധാര്‍ കാര്‍ഡുകള്‍, 268 റേഷന്‍ കാര്‍ഡുകള്‍, 597 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 160 ബാങ്ക് അക്കൗണ്ടുകൾ, 465 ഡിജിലോക്കര്‍ മറ്റു സേവനങ്ങള്‍ എന്നിവയടക്കം 2621 സേവനങ്ങള്‍ ഒന്നാം ദിവസം നല്‍കി.