തൊഴിലുറപ്പ് പദ്ധതി; തൊഴില്‍ പരിരക്ഷ ലഭിച്ചത് 70911 കുടുംബങ്ങള്‍ക്ക്

കാസർകോട്: തൊഴിലുറപ്പ് പദ്ധതിയിലൂടെ 2022-23 വര്‍ഷം ജില്ലയില്‍ 70911 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. 70911 കുടുംബങ്ങളില്‍ നിന്നായി 106300 തൊഴിലാളികളാണ് തൊഴില്‍ രംഗത്ത് സജീവമായി ഉണ്ടായിരുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചത് പരപ്പ ബ്ലോക്കിലാണ്. 18793 കുടുംബങ്ങള്‍. 29319 പേര്‍ക്കാണ് ഇവിടെ പദ്ധതിയിലൂടെ തൊഴില്‍ ലഭിച്ചത്.
13192 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ച കാഞ്ഞങ്ങാട് ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. 18308 പേരാണ് കാഞ്ഞങ്ങാട് ബ്ലോക്കില്‍ തൊഴില്‍ രംഗത്ത് സജീവമായിരുന്നത്. നീലേശ്വരം ബ്ലോക്കില്‍ 12767 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. 17038 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. കാറഡുക്ക ബ്ലോക്കില്‍ 12313 കുടുംബങ്ങള്‍ക്കും കാസര്‍കോട് ബ്ലോക്കില്‍ 8065 കുടുംബങ്ങള്‍ക്കും മഞ്ചേശ്വരം ബ്ലോക്കില്‍ 5781 കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിച്ചു.
ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ പട്ടിക ജാതി വിഭാഗത്തില്‍പെട്ട 4289 കുടുംബങ്ങള്‍ക്കും പട്ടിക വര്‍ഗ വര്‍ഗ വിഭാഗത്തിലെ 10093 കുടുംബങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.