പി.എം കിസാന്‍ ആനുകൂല്യത്തിനായി 31നകം അപേക്ഷിക്കണം

രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ആര്‍.ഇ.എല്‍.ഐ.എസ് പോര്‍ട്ടലില്‍ ഉള്ള പി.എം കിസാന്‍ ഗുണഭോക്താക്കള്‍, സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങള്‍ നല്‍കണം. ഇതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ 'എയിംസ് ' പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പി.എം കിസാന്‍ ആനുകൂല്യം തുടര്‍ന്ന് ലഭ്യമാകുന്നതിനായി എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി ചേര്‍ക്കണം. ആര്‍.ഇ.എല്‍.ഐ.എസ് പോര്‍ട്ടലില്‍ ഇല്ലാത്തവര്‍ അവരുടെ അപേക്ഷയും സ്ഥല വിവരങ്ങള്‍- പട്ടയം/ ആധാരം / വനാവകാശ രേഖ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ- കെവൈസി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും ഡിസംബര്‍ 31നകം പി.എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഇ- കെവൈസി ചെയ്യണം.
ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ലഭിക്കുന്നതിനായി എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും അവരവരുടെ ബാങ്ക് അക്കൗണ്ട് ബാങ്കുമായി ചേര്‍ന്നു സജ്ജീകരിക്കണം. ഇതുവരെയും പി.എം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ലാത്ത അര്‍ഹതയുള്ള കര്‍ഷകര്‍ സ്വന്തമായോ, അക്ഷയ / പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയോ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.