പെയിന്റിംഗ് പരിശീലിക്കൂ, സ്ഥിര വരുമാനം സ്വന്തമാക്കൂ

post

സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലത്തെ ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും (ഐ. ഐ.ഐ.സി ) കാസര്‍കോട് പട്ടിക വര്‍ഗ വികസന വകുപ്പും ചേര്‍ന്ന് പെയിന്റിങ് പരിശീലനം നടത്തുന്നു. ലോകോത്തര പെയിന്റ് നിര്‍മാതാക്കളായ ആക്സോ നോബലും, കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും, ഐ.ഐ.ഐ.സിയും ചേര്‍ന്ന് നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ 9496691643 എന്ന നമ്പറില്‍ ബന്ധപ്പെടണം.

കൊല്ലത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് എത്തുവാനുള്ള ചെലവും, ഇരുപത്തിയാറു ദിവസത്തെ താമസ ചെലവും, ഭക്ഷണ ചെലവും, പരിശീലന ചെലവും ജില്ലയിലെ പട്ടിക വര്‍ഗ വികസന വകുപ്പ് വഹിക്കും. പരിശീലനം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാസര്‍കോട് നിന്ന് കൊല്ലം വരെയുള്ള യാത്ര ബത്ത പ്രൊമോട്ടര്‍ വഴി മൂന്‍കൂറായി ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 28ന് രാവിലെ 11ന് ആധാര്‍ കാര്‍ഡ് കോപ്പി, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ എത്തണം. ഫോണ്‍ 8078980000, 9496691643. വെബ്സൈറ്റ് www.iiic.ac.in